- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തശ്ശിക്കൊപ്പം താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; 35 കാരനായ പ്രതിക്ക് 35 വർഷം തടവും 1.8 ലക്ഷം പിഴയും; തൊടുപുഴയിലെ പീഡനത്തിൽ വിധി ആറുവർഷത്തിന് ശേഷം
തൊടുപുഴ: മുത്തശ്ശിയോടൊപ്പം താമസിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിന് 35 വർഷം കഠിനതടവും 1.8 ലക്ഷം രൂപ പിഴയും. കോടിക്കുളം ചെറുതോട്ടുങ്കൽ മക്കുപാറയ്ക്കൽ ആൽബിൻ ആന്റണി(35)യെയാണ് തൊടുപുഴ പോക്‌േേസാ പ്രത്യേക കോടതി ജഡ്ജി നിക്‌സൻ എം.ജോസഫ് ശിക്ഷിച്ചത്.
ഇരയ്ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.2016 നവംബർ 18-ന് വീടിന്റെ ജനൽകമ്പി തകർത്ത് അതിക്രമിച്ചുകടന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീടും രാത്രി പലതവണ വീട്ടിൽ അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തി ഇത് ആവർത്തിച്ചു.
ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന്, പോക്‌സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.വിചാരണയ്ക്കിടെ ഒളിവിൽപോയ പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.




