- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നു; ആലപ്പുഴയിൽ എലിപ്പനി ഭീതി; അഞ്ചു ദിവസത്തിനിടെ ജില്ലയിൽ മൂന്നു പേർ മരിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ എലിപ്പനി ഭീതി. രോഗം പടരുന്നു എന്നാണ് റിപ്പോർട്ട്. അഞ്ചു ദിവസത്തിനിടെ ജില്ലയിൽ മൂന്നു പേർ മരിച്ചു. ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം. എലിപ്പനി ബാധിച്ചു ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടില്ലെങ്കിലും മരണസംഖ്യ ഉയരുന്നതാണ് ആശങ്കയ്ക്കു കാരണം. ഇതേത്തുർന്ന് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാനിർദ്ദേശം നൽകി.
ഇടവിട്ടു പെയ്യുന്ന മഴമൂലം പലസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതാണ് എലിപ്പനിക്കു കാരണമാകുന്നത്. സാധാരണ പനിയാണെന്നു കരുതി പലരും ചികിത്സ വൈകിപ്പിക്കുന്നതും മരണസംഖ്യ കൂടാനിടയാക്കുന്നുണ്ട്. ഇതേത്തുർന്ന് ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതാനിർദ്ദേശം നൽകി. നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കൾ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. അതിനാൽ, മലിനമായ വെള്ളത്തിലോ മണ്ണിലോ ഇറങ്ങുന്നവർക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
കന്നുകാലി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, കൃഷിപ്പണിക്കാർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പു ജോലിക്കാർ, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പർക്കത്തിൽവരുന്ന തൊഴിലാളികൾ തുടങ്ങിയവർ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ആഴ്ചയിലൊരിക്കൽ ഡോക്‌സിസൈക്ലിൻ ഗുളിക കഴിക്കണം.
കട്ടികൂടിയ റബ്ബർ കാലുറകളും കൈയുറകളും ധരിച്ചുമാത്രം ശുചീകരണപ്രവർത്തനങ്ങൾ നടത്തുക. കൈകാലുകളിൽ മുറിവുള്ളവർ ഇവ ഉണങ്ങുംവരെ ഇത്തരം ജോലികൾ ഒഴിവാക്കുക. മുറിവ് മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാൻഡേജ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.
രോഗലക്ഷണങ്ങൾ
രോഗാണുബാധയേറ്റവരിൽ ചിലർക്ക് കടുത്ത രോഗലക്ഷണങ്ങൾ കാണുമ്പോൾ മറ്റു ചിലർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും കാണാറില്ല.രണ്ടുഘട്ടങ്ങളുള്ള ഒരു രോഗമാണ് എലിപ്പനി സാധാരണ ജലദോഷപ്പനി പോലെയാണ് രോഗം ആരംഭിക്കുന്നത് പനി, വിറയൽ, ക്ഷീണം, കടുത്ത തലവേദന ഒന്നാം ഘട്ടം കഴിയുമ്പോൾ രോഗലക്ഷണങ്ങൾ എല്ലാം ഇല്ലാതാവുകയും ചെയും.
രണ്ടാംഘട്ടത്തിൽ, ഹൃദയം, കരൾ, കിഡ്ന്നി, തലച്ചോറ്, ശ്വാസകോശം എന്നിവയെ ബാധിച്ച് രോഗി ഗുരുതരാവസ്ഥയിലാകുന്നു രോഗലക്ഷണങ്ങളുടെ വ്യാപ്ത്തി കാരണം പലപ്പോഴും രോഗം കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ല.
ലെപ്‌ടോസ്‌പൈറ ശരീരത്തിൽ കടന്നു 5-6 ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക.
ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.
കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു.
തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു
ശരീരവേദന പ്രധാനമായും തുട, പേശി എന്നീ ഭാഗങ്ങളിലെ പേശികൾക്കാണ് ഉണ്ടാകുന്നത്



