- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെബ്രുവരി മാസത്തെ റേഷൻ ഇന്നു കൂടി വാങ്ങാം; നാളെ കടകൾ അവധി
തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ സംസ്ഥാനത്ത് ഇന്നു കൂടി വാങ്ങാം. ഭക്ഷ്യമന്ത്രി ജി ആൻ അനിൽ അറിയിച്ചതാണ് ഇക്കാര്യം. എല്ലാ മാസവും സ്റ്റോക്ക് അപ്ഡേഷനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ഇത്തവണ നാളെ (മാർച്ച് രണ്ട്) ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇപോസ് മെഷീനിലെ തകരാർ മൂലം ഇന്നലെയും പലയിടത്തും റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ഇത് കണക്കിലെടുത്താണ് ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്നത്തേക്ക് കൂടി നീട്ടിയത്. മാർച്ച് മാസത്തിൽ നീല കാർഡ് ഉടമകൾക്ക് നിലവിലെ റേഷൻ വിഹിതത്തിന് പുറമെ, ഒരു കാർഡിന് നാലു കിലോ അരിയും, വെള്ള കാർഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി അറിയിച്ചു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ പൂർണമായും ഓൺലൈനാണ്.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസരത്തിൽ ലഭിക്കുന്ന അപേക്ഷകളിൽ മാത്രമാകും തുടർനടപടി സ്വീകരിക്കുക. അതേസമയം ഗുരുതര രോഗബാധിതർക്ക് മുൻഗണന കാർഡിനുള്ള അപേക്ഷ എല്ലാമാസവും 19 ന് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് നൽകാം.



