- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇനി പുതിയ സമയം; രാവിലെ ഒന്‍പത് മുതല്‍ മാത്രമേ തുറക്കൂ; പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയത്തിന് മാറ്റം. ഇനി മുതല്‍ റേഷന്‍ കടകള്‍ രാവിലെ ഒന്‍പതിന് മാത്രമേ തുറക്കൂ എന്ന് പൊതുവിതരണ വകുപ്പ് പുതിയ ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ നിലവിലെ സമയത്തേക്കാള്‍ ഒരു മണിക്കൂര്‍ വൈകിയാണ് കടകള്‍ തുറക്കുക. പുതിയ ക്രമീകരണപ്രകാരം, രാവിലെ 9 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയും മാത്രമേ കടകള്‍ പ്രവര്‍ത്തിക്കൂ. മുമ്പ്, രാവിലെ 8 മുതല്‍ 12 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും റേഷന്‍ വിതരണം നടത്തിയിരുന്നു.
സമയം മാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ മാസങ്ങളായി നടന്നുവരികയായിരുന്നു. വ്യാപാരികളുടെ ആവശ്യപ്രകാരം സമയക്രമം പരിഷ്‌കരിക്കാമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും നടപടിയില്ലെന്നാരോപിച്ച് വ്യാപാരികള്‍ അടുത്തിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരും. പൊതുവിതരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എല്ലാ റേഷന്‍കടകളും പുതുക്കിയ സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.