- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വർ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ല; സംസ്ഥാനത്തെ റേഷൻ കടകളിൽ നിലവിലെ ക്രമീകരണങ്ങൾ തുടരും; പ്രവർത്തന സമയത്തെ ക്രമീകരണങ്ങൾ തുടരുക 31 വരെ
പാലക്കാട്:സർവ്വർ പ്രശ്‌നം പരിഹരിക്കാൻ കഴിയാത്തതിനെത്തുടർന്ന് സംസ്ഥാനത്തെ റേഷൻ കടകളിൽ റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം ഈ മാസം 31 വരെ നീട്ടി.രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ഏഴ് വരെയുമാണ് റേഷൻ കടകൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.രാവിലെ പ്രവർത്തിക്കുന്ന കടകൾക്ക് ഉച്ചക്കുശേഷം അവധിയാണ്.ഉച്ചക്കുശേഷം തുറക്കുന്ന കടകൾ രാവിലെ അടച്ചിടുകയും ചെയ്യുന്നതാണ് നിലവിലെ ക്രമീകരണം.ഇതാണ് ഡിസംബർ 31 വരെ തുടരാൻ തീരുമാനിച്ചിരിരക്കുന്നത്.
മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ റേഷൻ കടകൾ ഈ മാസം അഞ്ച് മുതൽ 10വരെയും 19 മുതൽ 24 വരെയും രാവിലെ പ്രവർത്തിക്കും.12 മുതൽ 17 വരെയും 26 മുതൽ 31 വരെയും ഈ ജില്ലകളിലെ റേഷൻ കടകൾ ഉച്ചക്കുശേഷമായിരിക്കും പ്രവർത്തിക്കുക. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി ജില്ലകളിലെ റേഷൻ കടകൾ 12 മുതൽ 17 വരെയും 26 മുതൽ 31 വരെയും രാവിലെ തുറന്ന് പ്രവർത്തിക്കും. അഞ്ച് മുതൽ 10 വരെയും 19 മുതൽ 24 വരെയും ഈ ജില്ലകളിലെ റേഷൻകടകൾ ഉച്ചക്കുശേഷമായിരിക്കും പ്രവർത്തിക്കുകയെന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചു.




