കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്ന രാജേഷാണ് മരിച്ചത്. ജയിൽ സെല്ലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയിൽ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.