- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണം; ഒക്ടോബർ ആറിന് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു
ആലപ്പുഴ: എ.സി. റോഡിലെ പള്ളാത്തുരുത്തി പാലത്തിന്റെ നവീകരണ പ്രവർത്തികളെ തുടർന്ന് ഒക്ടോബർ 6-ന് രാത്രി 9 മണി മുതൽ ഒക്ടോബർ 7-ന് രാവിലെ 5 മണി വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ജില്ലാ കളക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ നിയന്ത്രണം. ചങ്ങനാശ്ശേരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ചങ്ങനാശ്ശേരി-പൂപ്പള്ളി ജംഗ്ഷൻ-ചമ്പക്കുളം-എസ്.എൻ കവല-ആലപ്പുഴ വഴി തിരിച്ചുവിടേണ്ടതാണ്. ആലപ്പുഴ ഭാഗത്തുനിന്നു ചങ്ങനാശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ആലപ്പുഴ-എസ്.എൻ കവല-ചമ്പക്കുളം-പൂപ്പള്ളി ജംഗ്ഷൻ വഴിയോ അല്ലെങ്കിൽ അമ്പലപ്പുഴ-തിരുവല്ല റോഡ് വഴിയോ പോകേണ്ടതാണ്.
Next Story