തിരുവനന്തപുരം: നെടുമങ്ങാട് അരുവിക്കരയിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശി രേഷ്മ(23) ആണ് മരിച്ചത്.

ഇന്ന് പുലർച്ചെ മൂന്നിനാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുകാർ ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈ സമയത്ത് യുവതിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ജൂൺ 12നാണ് രേഷ്മയും അരുവിക്കര സ്വദേശി അക്ഷയ് രാജും വിവാഹിതരായത്. ഭർത്താവ് മറ്റൊരു സ്ത്രീയെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നതിൽ യുവതിക്ക് മനോവിഷമം ഉണ്ടായിരുന്നെന്നാണ് സൂചന. ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.