- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഫേസ്‌ബുക്ക് യുദ്ധം: റിജിൽ മാക്കുറ്റിക്ക് മറുപടിയുമായി പി.ജയരാജന്റെ മകനും
കണ്ണൂർ:കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽമാക്കുറ്റിയും സി.പി. എം നേതാവ് പി.ജയരാജന്റെ മകൻ ജയിൻരാജും തമ്മിൽ ഫെയ്സ് ബുക്കിൽ ആരോപണ യുദ്ധം തുടരുന്നു.ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ തോൽപിക്കുന്നതിനായി പി.ജെ ആർമിയുടെ പേരിൽ ലഘുലേഖ ഇറക്കിയെന്ന റിജിലിന്റെ ആരോപണത്തിലാണ് പോര് കനക്കുന്നത്.ആരോപണത്തിൽ തെളിവുകൾ പുറത്തുവിടാൻ റിജിൽമാക്കുറ്റിയെ വെല്ലുവിളിച്ചുകൊണ്ടാണ് ജയിൻരാജ് രംഗത്തെത്തിയിരിക്കുന്നത്.
ആർ. എസ്. എസ് പ്രവർത്തകർ കൊലപ്പെടുത്തിയ മാരത്തോൺ ഓട്ടക്കാരനും ദേശീയകായികതാരവുമായിരുന്ന കാഞ്ഞിലേരിയിലെ സത്യന്റെ അമ്മയുടെ ഫോട്ടോ പങ്കുവച്ചാണ് റിജിലിന് ജയിൻരാജിന്റെ മറുപടി.
കോൺഗ്രസ് പ്രവർത്തകനായ സത്യന്റെ അമ്മയുടെ ശാപം കെ. സുധാകരനെയും കണ്ണൂരിലെ കോൺഗ്രസ് നേതൃത്വത്തെയും എക്കാലത്തും വേട്ടയാടും.മകന്റെ മൃതദേഹം കൊണ്ടു വന്ന ആംബുലൻസിന്റെ പൈസ പോലും ആ അമ്മയെ കൊണ്ടു കൊടുപ്പിച്ച നിങ്ങളെ എന്തു പേരിട്ട് വിളിക്കണമെന്നും സത്യന്റെ കൊലയാളികൾക്ക് ശിക്ഷവാങ്ങികൊടുക്കാൻ പ്രയത്നിച്ചത് സി.പി. എം പ്രവർത്തകരായിരുന്നുവെന്നും ജയിൻരാജ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
കെ.സുധാകരൻ ധർമടത്ത് മത്സരിച്ചാൽ വോട്ടുമറിച്ചു നൽകാമെന്ന് കോൺഗ്രസ് നേതാക്കളെ ബന്ധപ്പെടുന്ന പരാമർശത്തിലും തെളിവ് പുറത്തുവിടാൻ റിജിൽ മാക്കുറ്റിയോട് ജയിൻരാജ് ആവശ്യപ്പെട്ടു.ആയിത്തറയിലെ ആർ. എസ്. എസ് പ്രവർത്തകരുമായി റിജിൽ മാക്കുറ്റിക്ക് അടുത്ത ബന്ധമാണുള്ളതെന്നും ആർ. എസ്. എസുകാരായ കൊലക്കേസ് പ്രതികളെ സഹായിക്കുന്നത് മാക്കുറ്റിയാണെന്നും ജയിൻരാജ് തന്റെ ഫേസ്‌ബുക്ക് പേജിൽ കുറ്റപ്പെടുത്തി.




