കോഴിക്കോട്: കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഡ്യ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുള്ള ആരോപണങ്ങൾ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനും സർക്കാർ പരിപാടി കുളമാക്കാനുമുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.

കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്, 25 ദിവസം മുൻപ് അവിടെ ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്, കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോ എന്നും റിയാസ് കോഴിക്കോട്ട് വെച്ച് പറഞ്ഞു.