- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാല പൊട്ടിക്കലും വാഹന മോഷണവും പതിവ്; മുപ്പതോളം കേസുകളിൽ പ്രതികളായ അന്തർജില്ലാ കവർച്ചാ സംഘം പിടിയിൽ
കണ്ണൂർ:മാല പൊട്ടിക്കലും വാഹന മോഷണവും പതിവാക്കിയ കവർച്ചാ സംഘം പിടിയിലായി.നിരവധി കേസുകളിൽ പ്രതികളായ അന്തർജില്ലാ കവർച്ചാ സംഘമാണ് കണ്ണൂരിൽ നിന്നും പിടിയിലായത്.
കോട്ടയം സ്വദേശികളായ അഭിലാഷ് വി ടി, സുനിൽ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.വിവിധ ജില്ലകളിൽ നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ 30 ഓളം കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.കൂത്തുപറമ്പ് സി ഐ ശ്രീജിത്തുകൊടേരിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Next Story




