ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച. ചെന്നൈയിലെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ നിന്നും 60 പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിൽ പരാതി നൽകി. ചെന്നൈയിലെ അഭിരാമപുരം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

മോഷണത്തിനു പിന്നിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായി വിജയ് യേശുദാസിന്റെ കുടുംബം അറിയിച്ചു. നേരത്തെ രജനികാന്തിന്റെ മകൾ ഐശ്വര്യ രജനിയുടെ വീട്ടിൽ നിന്ന് സ്വർണവും വജ്രവും മോഷണം പോയിരുന്നു.കേസിൽ വേലക്കാരിയായ ഈശ്വരിയും ഭർത്താവും പൊലീസ് പിടിയിലായിരുന്നു. വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും സംവിധായികയുടെ പരാതിയിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈശ്വരിയും ഭർത്താവും പൊലീസ് പിടിയിലാകുന്നത്.