കൊച്ചി: കൊച്ചിയിലെ പച്ചാളം പാലത്തിന് സമീപം റെയിൽവേ പാളത്തിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറി ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ കല്ല് കിടക്കുന്നത് കണ്ട് റെയിൽവേ പൊലീസിനെ വിവരമറിയിച്ചത്.

വിവരമറിഞ്ഞ് റെയിൽവേ പൊലീസും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. റെയിൽവേ ട്രാക്കിന്റെ നടുഭാഗത്തായി അപകടകരമായ രീതിയിലാണ് ആട്ടുകല്ല് വെച്ചിരുന്നത്. ആരാണ് ആട്ടുകല്ല് അവിടെ കൊണ്ടുവെച്ചതെന്നോ എന്തിനുവേണ്ടിയാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.