- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോശം റിവ്യൂ നൽകുമെന്ന് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തുന്ന ടീംസുണ്ട്; അതുപോലെ തന്നെ പടം നല്ലതാണെന്ന് ട്വീറ്റ് ചെയ്ത് 2 ലക്ഷം വാങ്ങുന്നവരേയും അറിയാം; ഇത്തരക്കാരെ തീയേറ്ററിൽ അടുപ്പിക്കരുതെന്ന് റോഷൻ ആൻഡ്രൂസ്
കൊച്ചി:സിനിമയുടെ തകർച്ചയ്ക്ക് കാരണമാകുന്ന് തരത്തിൽ പടത്തിന്റെ റിവ്യൂ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി നിർമ്മാതാക്കളിൽ നിന്നും പണം തട്ടുന്ന സംഘങ്ങളുണ്ടെന്ന് തനിക്കറിയാമെന്ന് സംവിധായകൻ റോഷൻ ആൗൻഡ്രൂസ്.ഇതൊരു ക്വട്ടേഷൻ സംഘമാണ്.മോശം റിവ്യു നൽകുമെന്ന് നിർമ്മാതാക്കളെ ഭീഷണിപ്പെടുത്തി അവരുടെ കയ്യിൽ നിന്ന് പണം വാങ്ങുന്നവരെ എനിക്കറിയാം.2 ലക്ഷം രൂപ വാങ്ങിച്ച് പടം നല്ലാതാണെന്ന് ട്വീറ്റ് ചെയ്യുന്നവരും ഉണ്ട്-റോഷൻ ആൻഡ്രൂസ് പറഞ്ഞു.
യൂട്യൂബ് നിരൂപകർ തിയറ്ററിൽ ഇടിച്ചുകയറി ഇടവേളയിൽ അഭിപ്രായം ചോദിക്കുകയാണ്. അപ്പോൾ സിനിമയെ കുറിച്ച് ആളുകൾ നല്ലതും മോശവും പറയും. ഇത് കാണിച്ച് നിർമ്മാതാവിനെ ഭീഷണിപ്പെടുത്തും. ഇത്തരക്കാരെ തിയറ്ററിൽ കയറ്റാതിരിക്കാൻ ശ്രദ്ധിക്കണം- സംവിധായകൻ കൂട്ടിച്ചേർത്തു.
സാറ്റർഡേ നൈറ്റ് സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ താൻ പറഞ്ഞ വാക്കുകൾ വിവാദമുണ്ടാക്കിയവർ വളച്ചൊടിക്കുകയായിരുന്നെന്നും സംവിധായകൻ പറഞ്ഞു.അഭിമുഖത്തിൽ താൻ പറഞ്ഞത് സിനിമ റിവ്യു ചെയ്യുന്നവരുടെ നിലവാരത്തകർച്ചയെ കുറിച്ചാണ്.കേരളത്തിലെ പ്രബുദ്ധ പ്രേക്ഷകരെ താൻ വിമർശിക്കില്ല.പ്രേക്ഷകരുടെ പിന്തുണയിലാണ് കഴിഞ്ഞ 17 വർഷമായി താൻ ഇവിടെ നിൽക്കുന്നതെന്നും റോഷൻ വ്യക്തമാക്കി.




