- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുലിനെ ഒതേനനോട് ഉപമിച്ചത് വടക്കന്‍ പാട്ടിനോടുള്ള അപമാനം; കെ. മുരളീധരനെതിരെ ആര്‍എസ് രാജീവ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തച്ചോളി ഒതേനനോട് ഉപമിച്ച കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് ബിജെപി നേതാവ് ആര്‍.എസ്. രാജീവ്. ധര്‍മ്മയോദ്ധാവായ ഒതേനന്റെ പേര് ഇത്തരം കേസുകളില്‍ പ്രതിയായവരുമായി ബന്ധിപ്പിക്കുന്നത് കേരളത്തിന്റെ സംസ്‌കാരത്തോടും സ്ത്രീകളോടും ചെയ്യുന്ന ഗുരുതരമായ അപമാനമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
സ്ത്രീസുരക്ഷയും അനീതിക്കെതിരായ പോരാട്ടവുമാണ് തച്ചോളി ഒതേനന്റെ വീരതയുടെ അടിസ്ഥാനമെന്ന് രാജീവ് ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ മാനവും ജീവനും കാക്കാനാണ് ഒതേനന്‍ ചാടിയത്. എന്നാല്‍ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവിലും ഓട്ടത്തിലും പോയി അവസാനം പിടിയിലായ ഒരാളെ ഇത്തരത്തില്‍ വീരപുരുഷനായി ചിത്രീകരിക്കുന്നത് വടക്കന്‍ പാട്ടുകളെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ചരിത്രവീരന്മാരുടെ പേരുകള്‍ കുറ്റാരോപിതര്‍ക്കായി ഉപയോഗിക്കുന്നത് കേരള സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
'തച്ചോളി ഒതേനനെ പോലുള്ള ധര്‍മ്മയോദ്ധാവിനെ
ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തോടു K മുരളീധരന്‍
ബന്ധിപ്പിച്ചത് അത്യന്തം അപലപനീയമാണ്.
ഒതേനന്‍ ചാടിയത് അനീതിയില്‍ നിന്ന് രക്ഷപ്പെടാനും
സ്ത്രീകളുടെ മാനവും ജീവനും കാക്കാനുമായിരുന്നു.
സ്ത്രീസുരക്ഷയാണ് ഒതേനന്റെ വീരതയുടെ അടിസ്ഥാനം.
അതേസമയം, ബലാല്‍സംഗക്കേസുമായി ബന്ധപ്പെട്ട്
നിയമം കൈക്കൊണ്ട നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍
ഒളിവിലേക്കും ഓട്ടത്തിലേക്കും പോയി അവസാനം പിടിയിലായ ഒരാളെ
ഒതേനനോട് ഉപമിക്കുന്നത്
വടക്കന്‍പാട്ടിനോടും കേരളത്തിന്റെ സംസ്‌കാരത്തോടും
സ്ത്രീകളോടും ചെയ്യുന്ന ഗുരുതരമായ അപമാനമാണ്.
ചരിത്രവീരന്മാരുടെ പേരുകള്‍
കുറ്റക്കാരോട് ഉപയോഗിക്കുന്നത്
കേരള സമൂഹം അംഗീകരിക്കില്ല.




