- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി ട്വന്റി ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത ഇന്ത്യൻ വിജയത്തിൽ ആഹ്‌ളാദ പ്രകടനം നടത്തിയ ആർ എസ് എസ് പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണമുണ്ടായത് അർധരാത്രി പൊന്ന്യം നായനാർ റോഡിൽ; പോപ്പുലർ ഫ്രണ്ടിനെതിരെ ആരോപണം
കണ്ണൂർ: തലശേരിയിൽ ക്രിക്കറ്റ് കളിയുടെ സംഘർഷത്തിനിടെ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. ഞായറാഴ്‌ച്ച അർധരാത്രി പൊന്ന്യം നായനാർ റോഡിലാണ് അക്രമമുണ്ടായത്. വെട്ടെറ്റവർ തലശേരി സഹകരണാശുപത്രിയിൽ ചികിത്സയിലാണ് ഇന്നലെ നടന്ന ട്വന്റി-ട്വന്റി ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഇന്ത്യൻ വിജയം ആഘോഷിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയവരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അക്രമിച്ചുവെന്നാണ് പരാതി.
ഇരു വിഭാഗവും തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിനിടെയാണ് വെട്ടേറ്റത്. പരുക്കേറ്റ ആർ.എസ്.എസ് പ്രവർത്തകരും പൊന്ന്യം സ്വദേശികളുമായ ഷിനോജ് (30) റിജിൽ(42) ബാബു (50) എന്നിവരെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാലറിയുന്നവർക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Next Story



