കണ്ണൂർ: ന്യൂമാഹിക്കടുത്ത് ഇടയിൽ പീടികയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു. ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളുമായി യശ്വന്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. വെട്ടിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല.