- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലന്‍സ് തുക ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, യുവാവിന് നേരെ തോക്ക് ചൂണ്ടി ഭീഷണി; റിട്ട. പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
തിരുവനന്തപുരം: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജി പി കുമാര്‍ ആണ് അറസ്റ്റിലായത്. വര്‍ക്കല പാപനാശം നോര്‍ത്ത് ക്ലിഫിലെ ആയുഷ് കാമി സ്പായിലെത്തി മസാജിങ്ങിന് ശേഷം ബാലന്‍സ് തുക നല്‍കാതെ ഇറങ്ങിയപ്പോയ ഇയാളെ തിരിച്ചു വിളിച്ച് തുക ആവശ്യപ്പെട്ടതാണ് പ്രകോപനമായത്. ബാലന്‍സ് ചോദിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരനായ വിഷ്ണുവുമായി ഇയാള്‍ തര്‍ക്കിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയ എയര്‍?ഗണ്‍ ചൂണ്ടി വിഷ്ണുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികളെത്തിയാണ് […]
തിരുവനന്തപുരം: യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജി പി കുമാര്‍ ആണ് അറസ്റ്റിലായത്. വര്‍ക്കല പാപനാശം നോര്‍ത്ത് ക്ലിഫിലെ ആയുഷ് കാമി സ്പായിലെത്തി മസാജിങ്ങിന് ശേഷം ബാലന്‍സ് തുക നല്‍കാതെ ഇറങ്ങിയപ്പോയ ഇയാളെ തിരിച്ചു വിളിച്ച് തുക ആവശ്യപ്പെട്ടതാണ് പ്രകോപനമായത്.
ബാലന്‍സ് ചോദിച്ചതിനെ തുടര്‍ന്ന് സ്പാ ജീവനക്കാരനായ വിഷ്ണുവുമായി ഇയാള്‍ തര്‍ക്കിക്കുകയും തുടര്‍ന്ന് കയ്യില്‍ കരുതിയ എയര്‍?ഗണ്‍ ചൂണ്ടി വിഷ്ണുവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ബഹളം കേട്ട് സമീപവാസികളെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ഡല്‍ഹി പൊലീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ജി പി കുമാര്‍. ലൈസന്‍സില്ലാതെ തോക്കും തിരകളും സൂക്ഷിച്ചതിന് ആംസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഇയാളെ പൊലീസ് റിമാന്‍ഡ് ചെയ്തു.