തിരുവനന്തപുരം: നവകേരള സദസ്സ് കാബിനറ്റ് ടൂറിസമായിയെന്ന് ആർ വൈ എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ജനങ്ങളെ നേരിൽ കേൾക്കാതെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മുന്നിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഷോ ഓഫ് ആണ് നടക്കുന്നത്. ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും നൽകാത്ത ജീവനക്കാരോടും കർഷക ആത്മഹത്യ അവസ്ഥയിലെത്തിയ കർഷകരോടും വിദ്യാഭ്യാസത്തിനും തൊഴിലിനുമായി നാടുവിടുന്ന യുവാക്കളോടും മറുപടി പറയാത്ത മുഖ്യമന്ത്രി പി ആർ ഏജൻസികളുടെ കളിപ്പാവയായി മാറിയെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിന്റെ അദ്ധ്യക്ഷതയിൽ കൂടീയ യോഗത്തിൽ സെക്രട്ടറി അഡ്വ: വിഷ്ണു മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേശീയ പ്രസിഡന്റ് ഷിബു കോരാണി, അഡ്വ: കാട്ടൂർ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.