ശബരിമല : ശബരിമല കീശാന്തിയുടെ സഹായി വിശ്രമമുറിയിൽ കുഴഞ്ഞു വീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം തഞ്ചാവൂർ പെരിയാ സ്ട്രീറ്റിൽ രാംകുമാർ (42) ആണ് മരിച്ചത്. കീഴ്ശാന്തി നാരായണൻ നമ്പൂതിയുടെ സഹായിയായ രാം കുമാറിനെ വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ വിശ്രമ മുറിയിൽ കുഴഞ്ഞു വീഴുകയായിരു

ന്നു. ഉടൻ തന്നെ സന്നിധാനം ഗവൺമെന്റാശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. തുടർന്ന് പഞ്ചപുണ്യാഹത്തിനും വിശേഷാൽ ശുദ്ധി ക്രിയകൾക്കും ശേഷം 20 മിനിറ്റ് വൈകിയാണ് ഭക്തജനങ്ങൾക്ക് ദർശനം അനുവദിച്ചത്. ഇത് മൂന്നാം വർഷമാണ് കിഴ്ശാന്തിയുടെ സഹായിയായി ശബരിമലയിൽ രാംകുമാർ സേവനം അനുഷ്ടിക്കുന്നത്.