ശബരിമല: കുട്ടികളുടെ ദര്‍ശനം സുഗമമാക്കാന്‍ ശബരിമലയില്‍ പ്രത്യേക ഗേറ്റ്. കുട്ടികള്‍, മാളികപ്പുറങ്ങള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ ദര്‍ശനം സുഗമമാക്കാനാണ് പ്രത്യേക ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവര്‍ക്കു ദര്‍ശനം നടത്താം. കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും.

പമ്പയില്‍നിന്നു മല കയറിയ ശേഷം കുട്ടികളുമായി ഏറെ സമയം കാത്തുനില്‍ക്കുന്നത് ഒഴിവാക്കാനാണു പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലില്‍നിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു. ഇന്നലെ വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 60,785 പേര്‍ ദര്‍ശനം നടത്തി. 10,921 പേര്‍ സ്‌പോട് ബുക്കിങ് ഉപയോഗിച്ചു.

ശബരിമലയില്‍ ഇന്ന്

നടതുറക്കല്‍: 3.00

അഭിഷേകം: 3.30 മുതല്‍ 11.00 വരെ

കളഭാഭിഷേകം: 12.00

ഉച്ചപൂജ: 12.30

നട അടയ്ക്കല്‍: 1.00

വൈകിട്ട് നടതുറക്കല്‍: 3.00

പുഷ്പാഭിഷേകം: 7.00

ഹരിവരാസനം: 10.50

നട അടയ്ക്കല്‍: 11.00