ശബരിമല: വണ്ടിപ്പെരിയാര്‍-സത്രം-മുക്കുഴി-പുല്ലുമേട് കാനനപാതയിലൂടെയുള്ള തീര്‍ഥാടനം പുനരാരംഭിച്ചു. ബുധനാഴ്ച 581 പേരെയാണ് കടത്തി വിട്ടത്. കനത്ത മഴയെത്തുടര്‍ന്ന് തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തി കാനനപാതയില്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കാനനപാത യാത്രയ്ക്ക് സുരക്ഷിതവും സഞ്ചാരയോഗ്യവുമാണെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്. പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും വനംവകുപ്പിന്റെയും സേവനം പാതയില്‍ ലഭ്യമാണ്.