പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമായി സുരക്ഷയൊരുക്കുന്നതിനായി ശബരിമല സന്നിധാനത്ത് അടക്കം കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്ന് ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി. മകരവിളക്കിന് വേണ്ട മുഴുവൻ സുരക്ഷ ക്രമീകരണങ്ങളും പൂർത്തിയാക്കിയെന്നും മകരജ്യോതി കാണാൻ ഭക്തർ കയറുന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.

ഈ സീസണിൽ പോലീസിന് പരാതി കേൾക്കാതെ പോയെന്നും വലിയ കൂട്ടായ്മയാണ് ഇത്തവണ ഉണ്ടായിരുന്നതെന്നും ശ്രീജിത്ത് വ്യക്തമാക്കി.‌ അതുപ്പോലെ ഭക്തര്‍ക്ക് സന്തോഷപൂർവമായ ദർശനമാണ് പോലീസ് ആഗ്രഹിക്കുന്നത്. ഹൈക്കോടതി ഇക്കാര്യത്തിൽ സമയോചിതമായുള്ള ഇടപെടലുകൾ നടത്തി.

നല്ല ആസൂത്രണത്തോടെ പോലീസ് ശബരിമല ഡ്യൂട്ടി നിർവഹിച്ചു. ഹൈക്കോടതിയുടെ ഇടപെടൽ അഭിനന്ദനാര്‍ഹമാണ്. നല്ല ആസൂത്രണത്തോടെയാണ് പോലീസ് ശബരിമല ഡ്യൂട്ടി നിര്‍വഹിച്ചത്. പോസിറ്റീവായ ഇടപെടലുകൾ ആണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നും എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി.