പമ്പ: വലിയാനവട്ടത്ത് കർണാടകയിലും കേരളത്തിലും നിന്നുള്ള ഭക്തർ തമ്മിൽ അടിച്ചു. വിരിപ്പുരയിൽ വിരി വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്. തലശേരി സ്വദേശിയായ സ്വാമി ഭക്തന്റെ തലയടിച്ചു പൊട്ടിച്ചു.

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പമ്പ വലിയാനവട്ടത്ത് വിരി മൂന്നിൽ ആയിരുന്നു സംഭവം. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരും കാസർകോഡ്, തലശേരി ഭാഗങ്ങളിൽ നിന്നുള്ള സ്വാമിമാരുമായിട്ടാണ് സംഘട്ടനമുണ്ടായത്. കാസർകോഡ് വെള്ളരിമുണ്ട പുലിക്കോടൻ വീട്ടിൽ നാരായണ(78)നാണ് തലയ്ക്ക് അടിയേറ്റത്. ഇദ്ദേഹത്തിന്റെ തലയിൽ ഏഴു തുന്നലിടേണ്ടി വന്നു.

വിശദ പരിശോധനയ്ക്കും സ്‌കാനിങ്ങിനും മറ്റുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സ്ഥലത്ത് വന്ന് സ്ഥിതിഗതികൾ ശാന്തമാക്കി