- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നിധാനത്തെ വടക്കേ നടയിൽ ഡ്യൂട്ടിയിലിരിക്കവേ തോന്നിയ തളർച്ച; പമ്പയിലെ ആശുപത്രിയിലെത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല; പോലീസിന് ദാരുണാന്ത്യം
പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ജയൻ കെ കെ ആണ് ദാരുണമായി മരിച്ചത്. സന്നിധാനം വടക്കേ നടയുടെ ഭാഗത്ത് ജോലി നോക്കി വന്നിരുന്ന ഇദ്ദേഹത്തെ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സന്നിധാനം ആശുപത്രിയിൽ ആദ്യം എത്തിച്ചു.
ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയശേഷം പമ്പയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പക്ഷെ, രാത്രി ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. കോതമംഗലം കുട്ടമ്പുഴ സ്വദേശിയാണ് ഇദ്ദേഹം.
Next Story




