ശബരിമല: ശബരിമലയിലെ സുരക്ഷ ക്രമീകരണങ്ങൾക്ക് ഇക്കുറി ഒരു കമ്പനി കേന്ദ്രസേന മാത്രം. 130 പേരുടെ ദ്രുതകർമ സേനയാണ് സന്നിധാനത്ത് എത്തിയത്. തിരക്കേറെ അനുഭവപ്പെട്ടിരുന്ന 2017വരെ ഒരു കമ്പനി സേനക്ക് പുറമെ പമ്പയിൽ ഒരു കമ്പനിയെക്കൂടി നിയോഗിച്ചിരുന്നു. എന്നാൽ, ഇക്കുറി പമ്പയിൽ കേന്ദ്ര ദ്രുതകർമ സേനാംഗങ്ങൾ ഉണ്ടാകില്ല.

ഇതുമൂലം പമ്പയുടെ സുരക്ഷാ ചുമതല പൊലീസിനായിരിക്കും. സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലേ അതിനനുസരിച്ച് കേന്ദ്ര സർക്കാർ കൂടുതൽ സേനയെ നിയോഗിക്കുകയുള്ളൂ.

സുരക്ഷ ക്രമീകരണങ്ങൾക്ക് പുറമെ തിരക്ക് നിയന്ത്രണാതീതമാകുന്ന സാഹചര്യങ്ങളിൽ പൊലീസിനൊപ്പം കേന്ദ്രസേനയും ഇറങ്ങാറുണ്ട്.