- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല: കർണാടകയിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷൽ ട്രെയിനുകൾ അനുവദിച്ചു
ബംഗളൂരു: ശബരിമല തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കർണാടകയിൽനിന്ന് കേരളത്തിലേക്ക് രണ്ട് സ്‌പെഷൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഹുബ്ബള്ളി-കോട്ടയം വീക്ക്‌ലി സ്‌പെഷൽ എക്സ്‌പ്രസ് (07305) ഡിസംബർ രണ്ടുമുതലും ഹുബ്ബള്ളി-കോട്ടയം വീക്ക്‌ലി സ്‌പെഷൽ എക്സ്‌പ്രസ് (07307) ഡിസംബർ അഞ്ചുമുതലും സർവിസ് നടത്തും. ജനുവരി 17 വരെയാണ് സർവിസ്. സ്‌പെഷൽ എക്സ്‌പ്രസ് (07305) ശനിയാഴ്ചകളിൽ രാവിലെ 10.30ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും.
സ്‌പെഷൽ എക്സ്‌പ്രസ് (07307) ചൊവ്വാഴ്ചകളിൽ രാവിലെ 11ന് ഹുബ്ബള്ളിയിൽനിന്ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ 8.15ന് കോട്ടയത്തെത്തും. ഹാവേരി, റാണിബെന്നൂർ, ദാവൻഗരെ, ബിരുർ, അരസിക്കരെ, തുമകൂരു, ചിക്കബാണവാര, എസ്.എം വിടി ബംഗളൂരു, കെ.ആർ. പുരം, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, സേലം, ഈറോഡ്, പോത്തന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുണ്ടാകുക.
ഡിസംബർ മൂന്നുമുതൽ കോട്ടയം-ഹുബ്ബള്ളി വീക്ക്‌ലി സ്‌പെഷൽ എക്സ്‌പ്രസ് (07306) ഞായറാഴ്ചകളിലും കോട്ടയം- ഹുബ്ബള്ളി വീക്ക്‌ലി സ്‌പെഷൽ എക്സ്‌പ്രസ് (07308) ഡിസംബർ ആറുമുതൽ ബുധനാഴ്ചകളിലും രാവിലെ 11ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.50ന് ഹുബ്ബള്ളിയിലെത്തും. ഓരോ സെക്കൻഡ് എ.സി, തേർഡ് എ.സി കോച്ചുകളും 10 സ്ലീപ്പർ കോച്ചുകളും നാല് ജനറൽ കോച്ചുകളുമുണ്ടാകും.



