കൊച്ചി: അംഗപരിമിതര്‍, കുട്ടികള്‍, വൃദ്ധജനങ്ങള്‍, പാവങ്ങള്‍, രോഗികള്‍ എന്നിവര്‍ക്കായി സൗജന്യ സഹായോപകരണങ്ങള്‍ വിതരണം ചെയ്യുന്ന വലിയ സംരംഭമാണ് ''സദ്വാര്‍ത്ത '26''. ഈ മഹാപദ്ധതി 2026 മാര്‍ച്ച് 9, 10, 11 തീയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ നടക്കും. ഇന്ത്യയില്‍ ആദ്യമായി ഇത്രയും പേര്‍ക്ക് ഒരുമിച്ച് സേവനങ്ങള്‍ നല്‍കുന്ന ബൃഹത് പദ്ധതിയാണിത്.

വിദഗ്ധ പരിശോധനയ്ക്ക് ശേഷം 20 തരത്തില്‍ നിര്‍മ്മിച്ച് നിര്‍മ്മിതകാല്‍, നിര്‍മ്മിതകൈ, കാലിപ്പര്‍, ക്രച്ചസുകള്‍, വാക്കര്‍, ഹാന്‍ഡ് പാഡില്‍ഡ് ട്രൈസൈക്കിള്‍, വീല്‍ചെയര്‍, കേള്‍വി സഹായയന്ത്രം, വാക്കിങ് സ്റ്റിക്ക്, വൈറ്റ് കെയിന്‍ എന്നിവ ഉള്‍പ്പെടെ സഹായോപകരണങ്ങള്‍ 1500-ത്തിലധികം പേര്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. ഒപ്പം എല്ലാവര്‍ക്കും കാഴ്ച പരിശോധനയും കണ്ണട വിതരണവും സമ്പൂര്‍ണ രക്തപരിശോധനയും റിസള്‍ട്ട് പ്രഖ്യാപനവും ഉണ്ടായിരിക്കും.

1500+ പേര്‍ക്കുള്ള സഹായോപകരണ വിതരണം ശ്രീ ഭഗവാന്‍ മഹാവീര്‍ വികലാംഗ് സഹായതാ സമിതി (ജയ്പൂര്‍ ഫൂട്ട് / BMVSS)യുടെ നേതൃത്വത്തില്‍ റോട്ടറി ക്ലബ് കൊച്ചിന്‍ മിഡ്ടൌണ്‍ ഹോസ്റ്റ് ചെയ്യും. ദിസ്-എബിലിറ്റി മിഷന്‍ കേരളയും ഇന്‍ഡാക് (Indian National Differently Abled Peoples' Congress) ഉം സംഘാടനവും ഏകോപനവും നിര്‍വഹിക്കും.

എല്‍എന്‍-4 പ്രോസ്‌തെറ്റിക് ഹാന്‍ഡ് ഫൗണ്ടേഷന്‍, ചൈതന്യ ഐ ഹോസ്പിറ്റലുകള്‍, മുത്തൂറ്റ് ഫൗണ്ടേഷന്‍ എന്നിവയുടെ സഹായത്തോടെയും കേരള സ്റ്റേറ്റ് ഡിസബിലിറ്റി കമ്മിഷണറേറ്റിന്റസഹകരണത്തോടെയും പരിപാടി നടക്കും. പിന്തുണയായി കേരള ഗാന്ധി സ്മാരക നിധി, ഏകതാ പരിഷത്ത്, ഭാരത് സേവാ സന്‍സ്ഥന്‍ ജയ്പൂര്‍ എന്നിവയും വിവിധ ഗാന്ധിയന്‍-മത-സാംസ്‌കാരിക സംഘടനകളും ഒപ്പം നില്‍ക്കും.

ഈ ജീവകാരുണ്യ മഹാസംഗമത്തില്‍ ഉദ്ഘാടനം, സമാപന സമ്മേളനം തുടങ്ങി 13 സമ്മേളനങ്ങള്‍ നടക്കും. ആറു കലാ-സാംസ്‌കാരിക പ്രകടനങ്ങളും രണ്ട് ഇഫ്താര്‍ സംഗമങ്ങളും ഉണ്ടാകും.

കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കര്‍ണാടക, ന്യൂ ദില്ലി എന്നിവിടങ്ങളില്‍ നിന്ന് 35 പ്രഗത്ഭര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഒപ്പം ഡിസബിലിറ്റി ഓഡിറ്റ് വാക്കും ഉണ്ടായിരിക്കും. ക്യാമ്പിനോടൊപ്പം എല്ലാ ദിവസവും സെമിനാറുകള്‍, ചര്‍ച്ചകള്‍, ടാലെന്റ് ഷോകള്‍, കലാ-സാംസ്‌കാരിക പരിപാടികള്‍ എന്നിവ സമാന്തരമായി നടക്കും.

സൗജന്യമായി ഇവ ആവശ്യമുള്ളവര്‍ ഈ വെബ്‌സൈറ്റ് ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

https://tessware.com/Dataentry/dataentry.php

കൂടുതല്‍ വിവരങ്ങള്‍ക്ക് +91 9846726866, +91 9745784559, +91 9447680439, +91 9895615924 എന്നീ നമ്പറുകളിലോ thisabilitymissionkerala@gmail.com, indacpwds@gmail.com എന്നീ ഇമെയിലുകളിലോ ബന്ധപ്പെടാം.