തിരുവനന്തപുരം: മലയാളം ടെലിവിഷൻ സീരിയൽ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് കേരള വനിത കമീഷൻ സംഘടിപ്പിക്കുന്ന പബ്ലിക് ഹിയറിങ് സെപ്റ്റംബർ 11ന് രാവിലെ 10 ന് തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതിദേവി അധ്യക്ഷത വഹിക്കും.

ബി. ഉണ്ണികൃഷ്ണൻ, ജീജ സുരേന്ദ്രൻ, ദിനേശ് പണിക്കർ, ബീന ആന്റണി, ശ്രീമൂവീസ് ഉണ്ണിത്താൻ, വയലാർ മാധവൻകുട്ടി, ഗായത്രി സുരേഷ്, ഉണ്ണിചെറിയാൻ, എസ്. ദേവി എന്നിവർ വിഷയാവതരണം നടത്തും. നിർഭയ സംസ്ഥാന കോ-ഓർഡിനേറ്റർ ശ്രീലാമേനോൻ മുഖ്യപ്രഭാഷണം നടത്തും.

വനിത കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, എലിസബത്ത് മാമ്മൻ മത്തായി, ഡയറക്ടർ ഷാജി സുഗുണൻ തുടങ്ങിയവർ സംസാരിക്കും. മലയാളം ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾ പബ്ലിക് ഹിയറിംഗിൽ പങ്കെടുത്ത് അഭിപ്രായം അറിയിക്കണമെന്ന് വനിത കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു.