തിരുവനന്തപുരം: വയനാട് ദുരിതീശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാലറി ചലഞ്ചില്‍ പ്രതീക്ഷിച്ച സഹായം ജീവനക്കാരില്‍ നിന്നും ലഭിച്ചില്ലെന്ന് സ്ഥരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില കാര്യങ്ങളില്‍ നമുക്ക് ഒരുമിച്ചു നില്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

ജീവനക്കാരില്‍നിന്നും നിര്‍ബന്ധപൂര്‍വം പണം വാങ്ങില്ലെന്ന് തന്നെയായിരുന്നു സര്‍ക്കാര്‍ നിലപാട്. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാമെന്ന ധാരണയാണ് ജീവനക്കാരുടെ സംഘടകള്‍ക്കിടയിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഒരു കാര്യത്തിന് ദീര്‍ഘകാലം ഒരാള്‍ ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. ജനങ്ങളാണ് ഭരിക്കുന്നതെന്ന അറിവ് ജീവനക്കാര്‍ക്കുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.