കണ്ണൂർ: അഞ്ചുവർഷം മുൻപത്തെ പ്രളയത്തെ തുടർന്ന് വീടുവയ്ക്കാൻ സർക്കാർ അനുവദിച്ച പണം ഇനിയും കൈകളിലെത്താതെ പുളിങ്ങോം ആറാട്ടുകടവ് കോളനിനിവാസികൾ തുകകിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മനസുമടുത്ത നിലയിലാണ് കുടുംബങ്ങൾ. ചോർന്നൊലിക്കുന്ന കൂരയിൽ നിന്നും രക്ഷ തേടി ജോലി ഉപേക്ഷിച്ചും കിലോമീറ്ററുകൾതാണ്ടിയും ഓഫീസുകളിലെത്തുമ്പോൾ ഒളിയും മറയുമില്ലാതെ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥരെയാണ് പലപ്പോഴും കാണാറുള്ളതെന്ന് കോളനിനിവാസികളും ഇവർക്കായി ഇടപെടുന്നവരും പറയുന്നു.

ഈക്കാര്യങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്നും പതിനായിരം രൂപ കൈക്കൂലിവാങ്ങിയ ടി. ആർ. ഡി. എം സൈറ്റ് മാനേജർ സലീം കോറോത്തിനെ അറസ്റ്റു ചെയ്ത വിജിൻലൻസ് ഡി.വൈ. എസ്‌പി ബാബുപെരിങ്ങോത്ത് പറയുന്നത്. മഴക്കാലമെത്താൻ ആഴ്‌ച്ചകൾ മാത്രം ശേഷിക്കുമ്പോഴും മഴപെയ്താൽ ഒരു തുള്ളിവെള്ളം പോലും പുറത്തുപോകാത്ത കൂരകൾക്കു മുൻപിൽ പ്രതീക്ഷ നശിച്ചുകഴിയുകയാണിവർ. മഴക്കാലമായതിാൽ കരകവിഞ്ഞൊഴുകുന്ന തേജസ്വിനി പുഴയുടെയും പതിവായി കാട്ടാനയിറങ്ങുന്ന കർണാടക വനത്തിന്റെയും നടുവിലാണ് വീടെന്നു പോലുംവിളിക്കാനാവാത്ത കൂരകളിൽ ജീവൻ കൈയിൽ പിടിച്ചുകഴിയുന്നത്. കടുത്ത വേനലുകളിൽ വീടുകൾക്കുമുകളിൽ വിരിച്ച പ്ളാസ്റ്റിക്ക് ഷീറ്റുകൾ പൊടിഞ്ഞു പോയതായി പുനരധിവാസക്കാർ പറയുന്നു.

ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട പുളിങോം ആറാട്ടുകടവിലെ പതിനൊന്നു കുടുംബങ്ങളിലെ എട്ടുപേർക്ക് വീടു നിർമ്മിക്കാൻ പെരിങ്ങോം, വയക്കര പഞ്ചായത്തിൽ പത്തുസെന്റ് സ്ഥലം നേരത്തെഅനുവദിച്ചിരുന്നു. ഇവിടെ വീടുനിർമ്മിക്കാനായി ഓരോ കുടുംബത്തിനും ആറുലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പണംലഭിക്കുന്നതിനായി നാൽപതിനായിരം രൂപവരെ ഉദ്യോഗസ്സഥർ കൈക്കൂലിയാവശ്യപ്പെട്ടതായി കോളനിനിവാസികൾ പറയുന്നു. സലീമിനെ കൂടാതെ മറ്റൊരു ഉദ്യോഗസ്ഥൻ കൂടി കൈക്കൂലി ആവശ്യപ്പെട്ടതെന്നും ആരോപണമുണ്ട്.നാട്ടുകാരനായ വിജിലൻസ് ഡി.വൈ. എസ്‌പിയുടെ സഹായം തേടിയതുംകോളനിക്കാർ തന്നെയായിരുന്നു. തങ്ങളുടെ ദുരിതങ്ങൾ പലതവണനേരിട്ടുകണ്ടിട്ടും വീടിന് അനുവദിച്ച തുച്ഛമായ തുകയിൽ നിന്നും കൈക്കൂലിവാങ്ങിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഉദ്യോഗസ്ഥൻ അറസ്റ്റിലായെങ്കിലും ഈവർഷവും വീടെന്ന സ്വപ്നംപൂവണിയാൻ സാധ്യതയില്ലെന്നാണ് കോളനിവാസികൾ പറയുന്നത്. 2018-ലെ പ്രളയവും കാട്ടാനശല്യവും കാരണമാണ്ഇവരെ കോളനിയിൽ പുനരധിവസിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

രാജഗിരിയിൽ കഴിഞ്ഞയാഴ്‌ച്ചയാണ് കാട്ടാന യുവാവിനെ കൊലപ്പെടുത്തിയത് ഇതിനടുത്താണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആറാട്ടുകടവ് കോളനിക്കു സമീപം കാട്ടാനക്കൂട്ടം തമ്പടിച്ചതും ഇവരുടെ നെഞ്ചിടിപ്പു കൂട്ടിയിട്ടുണ്ട്. വിജിലൻസ് അറസ്റ്റു ചെയ്ത ടി. ആർ. ഡി. എം സൈറ്റ് മാനേജർ സലീം കോറോത്ത് ഇപ്പോൾ റിമാൻഡിലാണ്. നേരത്തെ ദളിത, ആദിവാസി മേഖലകളിലെ ചില സംഘടനകളുമയി ബന്ധപ്പെട്ടു പ്രവർത്തിച്ചയാളാണ് സലിം കോറോത്ത്. കണ്ണൂരിൽ ചില മാധ്യമപ്രവർത്തകർക്ക് ഈ മേഖലയുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതും ഇയാൾ തന്നെയായിരുന്നു. എപ്പോഴും പൊതുവേദികളിലും സ്വകാര്യ സംഭാഷണങ്ങൾക്കിടെയിലും ദളിത്, ആദിവാസി ജന വിഭാഗങ്ങൾക്കായി വാദിച്ചിരുന്ന ഇയാൾ തന്റെ ശമ്പളത്തിന്റെ ഒരുഭാഗംഇവർക്കായി ചെലവഴിച്ചിരുന്നതായും അവകാശപ്പെട്ടിരുന്നു. നേരത്തെഒരു മതമൗലികവാദി സംഘടന രൂപീകരിച്ച യുവജനസംഘടനയുടെ ഭാഗമായി ദളിത്, ആദിവാസി മേഖലകളിൽ നീതിക്കായി നടത്തിയ പോരാട്ടങ്ങളിൽ സലീം കോറോത്ത് സലീം കോറോത്ത് നേതൃനിരയിൽ പങ്കെടുത്തിരുന്നു.

പലതവണ സൈറ്റ്മാനേജരെന്ന നിലയിൽ പിന്നോക്കക്കാരുടെ ദുരിതം നേരിട്ടുകണ്ട സലീം കോറോത്ത് അശരണവും നിർധനനുമായ ആദിവാസി യുവാവിന്റെ കുടുംബത്തിനോട് കണ്ണകിൽ ചോരയില്ലാതെ കൈക്കൂലിവാങ്ങുകയായിരുന്നുവെന്നു വിജിലൻസ്ഡി.വൈ. എസ്‌പി ബാബുപെരിങ്ങോത്ത് പറഞ്ഞു. ഇതിനിടെ കണ്ണൂർ ഐ.ടി.ഡി.പി. ഓഫീസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളെ സമ്പന്ധിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് അവശ്യപെട്ട് ഐ.ഡി.ആർ. എമ്മിന്റ നേതൃത്വത്തിൽ ഐ.ടി.ഡി.പി. ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആറാട്ട് കടവ് ആദിവാസി കുടുംബങ്ങൾക്ക് വീട് പണിയാൻ അനുവദിച്ച തുക നൽകാതെ അനന്തമായി നീട്ടിക്കൊണ്ടുപോയത് പ്രൊജക്റ്റ് ഓഫീസർ ആണ്.

ഈ പണം ഉപഭോക്താക്കളുടെ അകൗണ്ടിൽ നിക്ഷേപിക്കുന്നതിന് പകരം എട്ടുകുടുംബങ്ങൾക്ക് അനുവദിച്ച ആറുലക്ഷം രൂപ വീതം 48 ലക്ഷം രൂപയും മറ്റൊരു അകൗണ്ടിലേക്കാണ് പ്രൊജക്റ്റ് ഓഫീസർ നിക്ഷേപിച്ചിട്ടുള്ളത്. ഇത് ദുരൂഹവും സംശയാസ്പദവുമാണെന്ന് സമരം ഉൽഘാടനം ചെയ്ത സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കെ.ആർ. ചന്ദ്രകാന്ത്  പറഞ്ഞു.

ഒരുവർഷത്തിലേറെയായി ഈ കുടുംബങ്ങൾ തങ്ങൾക്ക് അനുവദിച്ച തുകയ്ക്ക് വേണ്ടി ഓഫീസുകൾ കയറി ഇറങ്ങുന്നു. ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവം ഒറ്റപെട്ടതാണെന്ന് കരുതാൻ കഴിയില്ല. അതുകൊണ്ട് ഈഓഫീസിൽ നടന്നിട്ടുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച് സത്യം പുറത്തു കൊണ്ടുവരാനും കുറ്റക്കരെ കണ്ടെത്തി ശിക്ഷ നൽകാനും ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും ചന്ദ്രകാന്ത് ആവശ്യപ്പെട്ടു.എം.കെ.ശശി. അദ്ധ്യക്ഷത വഹിച്ചു ഇ.മനോജ് പ്രസംഗിച്ചു.