- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് : പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസിൽ അറസ്റ്റിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തു. പഞ്ചാബിൽ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപൻ (32) ആണ് മരിച്ചത്.
ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു. നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേർക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരിൽ ഒരാളാണ് തപൻ. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടനെ മുംബൈ ജി.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് മരണം.
അനൂജ് തപൻ, സോനു സുഭാഷ് എന്നിവരെയായിരുന്നു ഏപ്രിൽ 26 ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടാതെ വീടിന് നേരെ വെടിവെച്ച വിക്കി ഗുപ്ത, സാഗർപാൽ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്. വെടിവെപ്പിന് പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്ന് മുംബൈ പൊലീസ് പറഞ്ഞിരുന്നു.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകൻ. സൽമാൻഖാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വിരോധത്തിനു കാരണം.