- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭിന്നശേഷിക്കാരിൽ അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ: 'സമഗ്ര' യുടെ ഉദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു
തിരുവനന്തപുരം: ഭിന്നശേഷി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ തൊഴിൽ അന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന 'സമഗ്ര' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. വ്യത്യസ്തങ്ങളായ സംരംഭങ്ങളുടെ ഭാഗമായി ഭിന്നശേഷി കൂട്ടായ്മകൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ സർക്കാർ ബ്രാൻഡോടു കൂടി വിപണിയിലെത്തിക്കാൻ സർക്കാർ ഔട്ട്‌ലറ്റുകൾ പ്രയോജനപ്പെടുത്തുമെന്ന് വേദിയിൽ പറ ഞ്ഞു.
പുതിയ വൈജ്ഞാനിക മേഖലകളിൽ നൈപുണി വികസനം ഉൾപ്പെടെ ഉറപ്പാക്കി ഭിന്നശേഷിക്കാരെ വരുമാനദായകമായ തൊഴിലുകളിലെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി കെ ഡിസ്‌കിന്റെ നേതൃത്വത്തിൽ ഒരു ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം തയ്യാറാക്കിയിട്ടുണ്ട്. ഓരോരുത്തരുടെയും നൈപുണി അനുസരിച്ച് പ്രമുഖ സംരംഭങ്ങളിൽ അവസരം ലഭിക്കാൻ ഇതുവഴി സാധിക്കും.
ഭിന്നശേഷിക്കാർക്കായി നൈപുണി വികസനത്തിന് റസിഡൻഷ്യൽ പരിശീലനം നൽകും. യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം വഴി ഭിന്നശേഷിക്കാരുടെ ആശയങ്ങൾ പ്രയോഗവത്കരിക്കാൻ ധനസഹായം നൽകുമെന്നും സദസ്സിനെ അറിയിച്ചു. നോളജ് ഇക്കോണമി മിഷനും സാമൂഹ്യനീതി വകുപ്പും ചേർന്ന് ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനവും തൊഴിൽ സാധ്യതകളുടെ പരിഗണനകളും വിശദമായി പരിശോധിക്കും.
2026 ന് മുമ്പ് വൈജ്ഞാനിക തൊഴിലിൽ തൽപരരായ പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള മുഴുവൻ ഉദ്യോഗാർഥികളെയും കണ്ടെത്തി നൈപുണ്യ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമാക്കുകയാണ് 'സമഗ്ര'യുടെ ലക്ഷ്യമന്നും മന്ത്രി അറിയിച്ചു.




