- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിൽ ചാടി റോഡിലേക്ക് വീണ മ്ലാവിന്റെ കഴുത്തൊടിഞ്ഞു; ചികിൽസയിലിരിക്കേ ചത്തു
ചിറ്റാർ: മതിൽ എടുത്തു ചാടുന്നതിനിടെ റോഡിലേക്ക് വീണ മ്ലാവ് കഴുത്തൊടിഞ്ഞ് ചികിൽസയിലിരിക്കേ ചത്തു. വടശേരിക്കര-ചിറ്റാർ റോഡിൽ അരീക്കക്കാവിനു അരീക്കകാവ് ഡിപ്പോയ്്ക്ക് സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മ്ലാവ് പരുക്കേറ്റു റോഡിൽ കിടക്കുകയായിരുന്നു. തൊട്ടടുത്ത മതിൽ ചാടിക്കടക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡിൽ വീഴുകയായിരുന്നുവെന്ന് കരുതുന്നു.
ഗുരുതരമായി പരുക്കേറ്റ മ്ലാവിനെ റാന്നി റാന്നി റാപ്പിഡ് റെസ്പോൺസ് ടീമിന്റെ സഹായത്തോട് ചിറ്റാർ ഡെപ്യൂട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ചിറ്റാർ ഗ്രാമപഞ്ചായത്ത് വെറ്റിനറി സർജൻ ഡോ. രാഹുൽ നായർ സ്ഥലത്തെത്തി പോസ്റ്റുമാർട്ടം നടത്തി. മതിൽചാടി വീണപ്പോൾ കഴുത്തിനേറ്റ മുറിവാണ് അപകടകാരണം.
ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഓഫിസർമാരായ കെ ആർ സുരേഷ്‌കുമാർ, മനു കുര്യാക്കോസ്, എം ശ്രീലാൽ, സുബിമോൾ ജോസഫ് എന്നിവരും ആർ ആർ ടി ഉദ്യോഗസ്ഥരായ സതീഷ്‌കുമാർ, അരുൺരാജ്, പ്രത്യുഷ്, ഫിറോസ്ഖാൻ എന്നവരും രക്ഷാസംഘത്തിലുണ്ടായിരുന്നു.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്