- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊളിറ്റിക്കൽ കറക്റ്റ്‌നസും മതേതരത്വവും സമാസമം ചേർത്ത് പുഴുങ്ങി മലയാളികൾക്ക് നാല് നേരവും തള്ളി കൊടുക്കുന്ന പടു ജന്മങ്ങളാണ് ഇവന്മാർ; മുഖ്യമന്ത്രി ഓഫീസ് എന്ന ഫെയ്സ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടത് ഗവർണർക്കെതിരായ അധിക്ഷേപ പോസ്റ്റ്; ചർച്ചയാക്കി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ് ചർച്ചയാക്കി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഇന്നുച്ചയ്ക്ക് കോഴിക്കോട് മിഠായിത്തെരുവിൽ നിന്നുള്ള ദൃശ്യം എന്ന കാപ്ഷനിൽ പങ്കുവച്ച ഫോട്ടോയാണ് ഈ പോസ്റ്റിന് ആധാരം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മിഠായി തെരുവിൽ എത്തിയതിനെ കളിയാക്കുന്നതാണ് പോസ്റ്റ്. പൊലീസിനും നാട്ടുകൊർക്കുമൊപ്പം കാണ്ടാമൃഗത്തിന്റെ ചിത്രമാണ് ഷാജി പിഎം പോസ്റ്റിനൊപ്പം നൽകുന്നത്. ഫലത്തിൽ ഗവർണ്ണറെ കാണ്ടാമൃഗത്തിനോട് ഉപമിക്കുകായണ് പോസ്റ്റ് എന്നാണ് വിലയിരുത്തൽ. ഇതിനെതിരെയാണ് സന്ദീപിന്റെ പ്രതികരണം.
സന്ദീപ് വാചസ്പതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം
കേരളാ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റാണിത്. പൊളിറ്റിക്കൽ കറക്റ്റ്‌നസും മതേതരത്വവും സമാസമം ചേർത്ത് പുഴുങ്ങി മലയാളികൾക്ക് നാല് നേരവും തള്ളി കൊടുക്കുന്ന പടു ജന്മങ്ങളാണ് ഇവന്മാർ. എത്ര മതേതരത്വം പുലമ്പിയാലും മുസ്ലിം എന്നാൽ ഇവന്റെയൊക്കെ മനസ്സിൽ ഇങ്ങനെയേ തോന്നൂ. അത് ഗവർണ്ണർ ആയാൽ പോലും. ഇത് പോസ്റ്റ് ചെയ്ത മഹാ മനുഷ്യ സ്‌നേഹിയുടെ പ്രൊഫൈൽ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിന് പുറമെ സ്വന്തം പ്രൊഫൈലിലും ഇയാൾ ഈ വിഷം ഛർദ്ദിച്ചിട്ടുണ്ട്.
ബോഡി ഷേമിങ്, പൊളിറ്റിക്കൽ കറക്ട്‌നസ് എന്നൊക്കെ വിളിച്ചു കൂവുന്ന ഏതെങ്കിലും ഇടത് നേതാക്കന്മാരോ അണികളോ ഇയാളുടെ വംശീയ അധിക്ഷേപത്തിനും വർണ്ണ വെറിക്കും എതിരെ നിലപാട് സ്വീകരിച്ചതായി അറിഞ്ഞോ? ചാനലിൽ വന്ന് ഗീർവ്വാണം മുഴക്കുന്ന ഏതെങ്കിലും വിപ്ലവ വായാടികൾ ഇതിനെ അപലപിച്ചോ? ഉണ്ടാവില്ല കാരണം ഇവന്റെയൊക്കെ ഉള്ളിന്റെ ഉള്ളിൽ പുഴുത്ത മനോഭാവമാണ്.



