- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടിക്ക് ദേശീയ വനിതാ കമ്മീഷനും; റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വിളിച്ചുവരുത്തണം: നിവേദനവുമായി സന്ദീപ് വാചസ്പതി
ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ദേശീയ വനിതാ കമ്മീഷന് നിവേദനം നല്‍കി. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വിളിച്ചു വരുത്തണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. ആര്‍. ശിവശങ്കരന്‍ ഒപ്പമുണ്ടായിരുന്നു. സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സിനിമയിലെ മയക്ക് മരുന്നിന്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി […]

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ദേശീയ വനിതാ കമ്മീഷന് നിവേദനം നല്‍കി. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം വിളിച്ചു വരുത്തണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പി. ആര്‍. ശിവശങ്കരന്‍ ഒപ്പമുണ്ടായിരുന്നു.
സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍, സിനിമയിലെ മയക്ക് മരുന്നിന്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു. കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവര്‍ നിവേദനം ഏറ്റു വാങ്ങി. അപേക്ഷയിന്‍മേല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി.


