- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾക്ക് അദ്ദേഹത്തെ എതിർക്കാം, ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാൻ കഴിയില്ല; കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ അതിൽ വി എസ് എന്ന രണ്ടക്ഷരം ഉണ്ടാകും; വിഎസിന് നൂറാം പിറന്നാൾ ആശംസിച്ച് സന്ദീപ് വാര്യർ
പാലക്കാട്: നൂറാം ജന്മദിനത്തിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. 'വി എസ് അറ്റ് 100' എന്ന ചുവന്ന പോസ്റ്ററും വി എസ് കൈ ഉയർത്തി നിൽക്കുന്ന ചിത്രവും ഫേസ്‌ബുക്കിൽ പങ്കുവെച്ചു കൊണ്ടായിരുന്നു സന്ദീപ് വാര്യരുടെ ആശംസകൾ.
'നിങ്ങൾക്ക് അദ്ദേഹത്തെ എതിർക്കാം. ഇഷ്ടപ്പെടാതിരിക്കാം, പക്ഷെ അവഗണിക്കാൻ കഴിയില്ല. കേരള രാഷ്ട്രീയ ചരിത്രം എഴുതുമ്പോൾ അതിൽ വി എസ് എന്ന രണ്ട് അക്ഷരം തീർച്ചയായും ഉണ്ടാകും. നൂറാം പിറന്നാൾ ആശംസകൾ,' ബിജെപി മുൻ സംസ്ഥാന വക്താവ് ഫേസ്‌ബുക്കിൽ കുറിച്ചു.
ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് സന്ദീപ് വാര്യരെ പുറത്താക്കിയത് വിവാദമായിരുന്നു. പുറത്താക്കിയത് ആഭ്യന്തര വിഷയമെന്നായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കാരണം സംസ്ഥാന അദ്ധ്യക്ഷൻ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വത്തിന് താൻ വിശദീകരണം നൽകിയിട്ടുണ്ടെന്നും തന്റെ കൈകൾ പരിശുദ്ധമാണെന്നും സന്ദീപ് വാര്യർ പറയുകയുണ്ടായി.




