- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചപ്പാരപടവിലെ ചന്ദനമരകൊള്ള: മുഖ്യപ്രതി കുഞ്ഞിമൊയ്തീൻ പിടിയിൽ
കണ്ണൂർ:തളിപറമ്പിലെമലയോര പ്രദേശമായ ചപ്പാരപടവിൽ ചന്ദനമുട്ടികളുമായി യുവാവിനെ പിടികൂടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ഞണ്ടമ്പലം കണ്ടോത്ത് പുതിയ പുരയിൽ ഹൗസിൽ കുഞ്ഞിമൊയ്തീനെയാണ് തളിപറമ്പ് ഫോറസ്റ്റ് റെയ്ഞ്ച്് ഓഫീസർ പി. രതീശൻ അറസ്റ്റു ചെയ്തത്. ബുധനാഴ്‌ച്ച വൈകുന്നേര ചന്ദന മുട്ടികളുമായി കുറ്റ്യേരി പെരുമ്പാറയിലെ എ.ഷറഫുദ്ദീനെ (42) ചപ്പാരപ്പടവ് ഞണ്ടമ്പലത്തു വെച്ച് പിടികൂടിയിരുന്നു.
ഇയാളിൽ നിന്നു 56 കിലോഗ്രാം ചന്ദന മരംപിടിച്ചെടുക്കുകയും ചെയ്തു. ഉണങ്ങാത്ത പച്ച ചന്ദനമരം മുറിച്ച് ചെത്തി കൊണ്ടിരിക്കവെയാണ് കൂവേരി ഞണ്ടമ്പലത്തു വെച്ചു ഇയാളെ തളിപറമ്പ് എസ്‌ഐ ഇ.ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പ്രതിയെയും പിടികൂടിയ ചന്ദനവും ചെത്താനുപയോഗിച്ച കത്തിയാവൾ, ഈർച്ചവാൾ എന്നിവയും വനം വകുപ്പിന് കൈമാറി.
ഞണ്ടു മ്പലത്തെ കുഞ്ഞിമൊയ്തീനാണ് ചന്ദനമരം കടത്തുന്നത് ആസൂത്രണം ചെയ്തതെന്നും താൻ ഇയാളുടെ ജോലിക്കാരനാണെന്നും പിടിയിലായ ഷർഫുദ്ദീൻവനംവകുപ്പിന് മൊഴി നൽകിയിരുന്നു. ഇതേ തുടർന്നാണ് കുഞ്ഞിമൊയ്തീനെ വനം വകുപ്പ് റെയ്ഞ്ച് ഓഫിസർ പി.രതീശന്റെ നേതൃത്വത്തിൽ റെയ്ഡു നടത്തി വീട്ടിൽ നിന്നും പിടികൂടിയത്.കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിന്റെ കണ്ണികളാണ് പ്രതികളെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.




