- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രയ്ക്കിടെ സ്‌കൂട്ടറിനുള്ളില്‍ കടന്ന് പാമ്പ്; പാമ്പിനെ കണ്ടത് ഗവ. ഐ.ടി.ഐ.യിലെ വിദ്യാര്‍ത്ഥികള്‍: രണ്ട് മണിക്കൂറിന് ശേഷം പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു
കൊച്ചി: യാത്രയ്ക്കിടെ സ്‌കൂട്ടറിനുള്ളില്‍ കടന്ന പാമ്പ് ഭയം കലര്‍ന്ന നിമിഷങ്ങള്‍ക്ക് വഴിവച്ചു. എച്ച്.എം.ടി റോഡിലെ സെന്റ് പോള്‍സ് കോളേജിന് സമീപമാണ് സംഭവം നടന്നത്. ആലുവ സ്വദേശികളായ ദമ്പതികളുടെ സ്‌കൂട്ടറിനുള്ളില്‍ പാമ്പ് ഒളിഞ്ഞിരിക്കുന്നതായി സമീപത്തെ ഗവ. ഐ.ടി.ഐ.യിലെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിച്ചു.
വിദ്യാര്‍ത്ഥികള്‍ ഉടന്‍ തന്നെ സ്‌കൂട്ടറിന്റെ ഉടമകളെ വിവരമറിയിക്കുകയും അതേസമയം വഴിയിലൂടെ പോയ പൊലീസ് സംഘം സ്‌നേക്ക് റെസ്‌ക്യൂവറെ ബന്ധപ്പെടാനുള്ള നമ്പര്‍ നല്‍കുകയും ചെയ്തു. കളമശ്ശേരിയില്‍ നിന്നെത്തിയ റിലാക്സ് ഷെരീഫ് എന്ന പാമ്പുപിടിത്ത വിദഗ്ധന്‍ വാഹനത്തിന്റെ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയ ശേഷം സൂക്ഷ്മമായി പരിശോധന നടത്തി.
രണ്ടുമണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവില്‍ ചേരയെന്ന വിഷരഹിത പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു.
Next Story