- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖം കണ്ടാലറിയാത്ത വിധമാരുന്നു, കൂടെയുള്ള കുട്ടികളാണ് തിരിച്ചറിഞ്ഞത്; ചവിട്ടൊക്കെ കൊണ്ട് മുഖമാകെ വികൃതമായിക്കാണും; മരിച്ച സാറാ തോമസിന്റെ ബന്ധു പറയുന്നു
താമരശ്ശേരി: കുസാറ്റ് ദുരന്തം മരിച്ചവരുടെ കുടുംബങ്ങൾക്ക് ഓർക്കാപ്പുറത്തുള്ള ആഘാതമായിരുന്നു. കുസാറ്റിൽ പഠിക്കാൻ പോയ മൂന്ന് മക്കളിൽ ഒരാളുടെ മരണവാർത്ത കേട്ട് തകർന്നിരിക്കുകയാണ് താമരശ്ശേരി വയലുപ്പിള്ളിയിലെ വീട്ടിലുള്ളവർ. സാറാ തോമസാണ് ദാരുണമായി മരിച്ചത്. ഇതേക്കുറിച്ച് ബന്ധു പറയുന്നത് ഇങ്ങനെയാണ്.
'ഇന്നലെ ഏഴ് മണിക്ക് ടിവിയൽ കണ്ടാണ് അപകടവിവരം അറിഞ്ഞത്. മക്കൾ അവിടായതു കൊണ്ട് വിളിച്ചുനോക്കാൻ ഹസ്‌ബൻഡ് പറഞ്ഞു. മോനെ വിളിച്ചു. ഇങ്ങനൊരു പ്രശ്‌നമുണ്ടായി, സാറയെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് മോൻ പറഞ്ഞു. പിന്നീട് മകൾ എന്നോട് പറഞ്ഞു, മരിച്ചത് സാറയാണെന്ന്. മുഖം കണ്ടാലറിയാത്ത വിധമാരുന്നു. മകൾ ടെസിക്ക് തിരിച്ചറിയാൻ പറ്റുന്നില്ലാരുന്നു. കൂടെയുള്ള കുട്ടികളാണ് സാറയെ തിരിച്ചറിഞ്ഞത്'- സാറയുടെ പിതാവിന്റെ സഹോദരി പറഞ്ഞു.
ചവിട്ടൊക്കെ കൊണ്ട് മുഖമാകെ വികൃതമായിക്കാണും. രാത്രീൽ തന്നെ ജനറൽ ആശുപത്രീലോട്ട് കൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥർ വിളിച്ചിരുന്നു. ഇന്ന് വൈകിട്ടോടെ മൃതദേഹം കൊണ്ടുവരുമെന്നാണ് അറിയിച്ചത്. നാളെ രാവിലെ സംസ്‌കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്-ബന്ധു കൂട്ടിച്ചേർത്തു.




