- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയക്കൂറയും ആവോലിയും ഇഷ്ടംപോലെ..; ഡിമാൻഡ് പാതിയും കൊണ്ടുപോയത് നടൻ 'മത്തി'; മീൻവിപണിയിൽ വൻ ക്ഷാമം; ചോറിന്റെ കൂടെ മത്തിക്കറി കൂട്ടാൻ ഇനി പറ്റുമോ?
പൊന്നാനി: കേരളത്തിലെ മത്സ്യ വിപണിയിൽ വലിയ മത്തിക്ക് കടുത്ത ക്ഷാമം നേരിടുന്നു. അപൂർവ്വമായി മാത്രമാണ് നിലവിൽ ബോട്ടുകളിൽ വലിയ മത്തി ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അതേസമയം, നിരോധനം നിലവിലുള്ള പതിൻ സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞൻ മത്തി വിപണിയിൽ സുലഭമായി ലഭ്യമാണെങ്കിലും ഇവയുടെ വില തുച്ഛമാണ്.
വലിയ മത്തിയുടെ ലഭ്യത കുറഞ്ഞതോടെ കിലോയ്ക്ക് 260 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്. ലഭ്യത കുറവായതിനാലാണ് വില വർദ്ധനവിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. ഇതിന് വിപരീതമായി, കുഞ്ഞൻ മത്തിക്ക് കിലോയ്ക്ക് 25 രൂപ മാത്രമാണ് വില. വലകളിൽ ധാരാളമായി കുഞ്ഞൻ മത്തി ലഭിക്കുന്നുണ്ടെങ്കിലും, ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതിനാൽ ഇവയെ കടലിൽത്തന്നെ ഉപേക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെയാണ് ഭൂരിഭാഗം കുഞ്ഞൻ മത്തിയും വിപണിയിലെത്തുന്നത്.
10 സെന്റിമീറ്ററിൽ താഴെയുള്ള മത്സ്യങ്ങളെ പിടിക്കുന്നത് ഫിഷറീസ് വകുപ്പ് കർശനമായി നിരോധിച്ചിട്ടുണ്ട്. ഈ നിരോധനം ലംഘിക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.