- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്താർ പന്തല്ലൂരിന്റെ വിവാദപ്രസംഗം അവർ തന്നെ വിലയിരുത്തട്ടെ
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് മലപ്പുറത്ത് നടത്തിയ പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ നടത്തിയ വിവാദ പ്രസംഗം അവർ തന്നെ വിലയിരുത്തട്ടെയെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് അത് ചർച്ച ചെയ്യുന്നില്ല. ഒരു കാര്യം വ്യക്തമാണ്. പാണക്കാട് കുടുംബവും മുസ്ലീം ലീഗുമായും സമസ്ത നേതൃത്വത്തിന്റെ ബന്ധം ശക്തമാണ്.
അത് കഴിഞ്ഞ ദിവസങ്ങളിൽ നേതൃത്വം വ്യക്തമാക്കിയതാണ്. മറ്റു മുസ്ലീം സംഘടനകളുമായും അങ്ങനെത്തന്നെ. സാമുദായിക ഐക്യവും സംഘടനകൾക്കിടയിലെ ബന്ധവും സൗഹാർദാന്തരീക്ഷവും നിലനിർത്തിക്കൊണ്ടാണ് സാദിഖലി തങ്ങളുടെ പ്രവർത്തനങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദേശീയ രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം മാധ്യമങ്ങളാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story



