തിരുവനന്തപുരം: മാതാവോ, പിതാവോ ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് സർക്കാർ നടപ്പാക്കുന്ന സ്‌കോളർഷിപ്പിനു അപേക്ഷിക്കാം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്നവർക്കാണ് 50,000 രൂപ വരെ സ്‌കോളർഷിപ്പ് ലഭിക്കുക.പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥിനികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഈ സ്‌കോളർഷിപ്പ് ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്കും സ്‌കോളർഷിപ്പ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും ഓൺലൈനായും അപേക്ഷ നൽകാം. കൂടുതൽ വിശദാംശങ്ങൾ വകുപ്പിന്റെ വെബ് സൈറ്റിൽ അറിയാമെന്നും മന്ത്രി വ്യക്തമാക്കി