കൊച്ചി: താത്കാലിക സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വൈപ്പിനിലാണ് സംഭവം നടന്നത്. നായരമ്പലം സ്വദേശി ലിൻസൺ ടി. പിയാണ് മരിച്ചത്. കാനോസ സ്കൂളിലെ കുട്ടികളെ കൊണ്ടുപോകുന്ന ബസ് ഡ്രൈവർ ആണ് ലിൻസൺ.

സ്കൂളിന് പുറത്തുള്ള ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത വണ്ടിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവാവിന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി സൂചനകൾ ഉണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.