ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം: പത്തനംതിട്ടയില്‍ രണ്ടു സ്കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു
പത്തനംതിട്ട: ഇരവിപേരൂരില്‍ ഉപജില്ലാതല ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിന് ശേഷം കുട്ടികള്‍ തമ്മിലടിച്ചു. കോഴഞ്ചേരി ഉപജില്ലാതല മത്സരത്തിന്റെ ഫൈനലിന് ശേഷമായിരുന്നു കൂട്ടയടി. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെയും കടമ്മനിട്ട ഗവ.എച്ച്.എസ്.എസിലെയും കുട്ടികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഫൈനലില്‍ രണ്ടു സ്കൂളുകളിലെയും ടീമുകളാണ് മത്സരിച്ചത്. വിജയം കോഴഞ്ചേരി സെന്റ് തോമസിനായിരുന്നു. അതിന് ശേഷമുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ഇരവിപേരൂരില്‍ ഉപജില്ലാതല ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിന് ശേഷം കുട്ടികള്‍ തമ്മിലടിച്ചു. കോഴഞ്ചേരി ഉപജില്ലാതല മത്സരത്തിന്റെ ഫൈനലിന് ശേഷമായിരുന്നു കൂട്ടയടി. ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്. കോഴഞ്ചേരി സെന്റ് തോമസ് സ്കൂളിലെയും കടമ്മനിട്ട ഗവ.എച്ച്.എസ്.എസിലെയും കുട്ടികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
ഫൈനലില്‍ രണ്ടു സ്കൂളുകളിലെയും ടീമുകളാണ് മത്സരിച്ചത്. വിജയം കോഴഞ്ചേരി സെന്റ് തോമസിനായിരുന്നു. അതിന് ശേഷമുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു.