- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ സ്‌കൂള്‍ പ്യൂണ്‍ ജീവനൊടുക്കി; മൃതദേഹം താമസിക്കുന്ന ഫ്‌ലാറ്റില്‍ തൂങ്ങിയ നിലയില്‍
ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ സ്‌കൂള്‍ പ്യൂണ്‍ ജീവനൊടുക്കി
പത്തനാപുരം: ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ സ്‌കൂള്‍ പ്യൂണ്‍ ജീവനൊടുക്കി. പത്തനാപുരം മൗണ്ട് താബോര്‍ സ്‌കൂളിലെ പ്യൂണ്‍ മലപ്പുറം പോത്തുകല്‍ മുതുകുളം ഈട്ടിക്കല്‍ വീട്ടില്‍ ടോണി കെ. തോമസ് (27) ആണ് ജീവനൊടുക്കിയത്.
രാവിലെ ടോണി എത്തിയാണ് പതിവായി സ്‌കൂള്‍ തുറന്നിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ സമയം കഴിഞ്ഞിട്ടും സ്‌കൂളിന്റെ പ്രധാന കവാടം അടച്ചിട്ടിരിക്കുന്നത് കണ്ട് മറ്റു ജീവനക്കാര്‍ ടോണിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ടോണി ഫോണ്‍ എടുത്തിരുന്നില്ല. ഇതേതുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ടോണി താമസിക്കുന്ന ടൗണിലെ ഫ്‌ലാറ്റില്‍ എത്തുകയായിരുന്നു.
രാവിലെ ഒമ്പതോടെ ഫ്‌ലാറ്റിലെത്തിയവര്‍ മുറി അകത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഫ്‌ലാറ്റ് ഉടമയില്‍നിന്നും മറ്റൊരു താക്കോല്‍ വാങ്ങി റൂം തുറന്നപ്പോള്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മൗണ്ട് തബോറില്‍ രണ്ടുവര്‍ഷമായി പ്യൂണായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞുമോന്‍ തോമസ്. മാതാവ്: മറിയാമ്മ തോമസ്. ടീന ഏക സഹോദരിയാണ്.