കുറവിലങ്ങാട്: കേരള സയൻസ് സിറ്റി ഉദ്ഘാടനത്തോട് അനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ സാദ്ധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ കുറവിലങ്ങാട് പോലീസ് കരുതൽ തടങ്കിൾ എടുത്തു. കുറവിലങ്ങാട് പ്രൈവറ്റ് ബസ്റ്റാൻ്റിലെ കടയിൽ ചായ കുടിച്ചുകൊണ്ട് ഇരുന്ന 3 പേരെയാണ് പോലീസ് കരുതൽ തടങ്കലിൽ എടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ജിൻസൺ ചെറുമല, മണ്ഡലം പ്രസിഡൻ്റ് അമൽ മത്തായി, മുൻ മണ്ഡലം പ്രസിഡൻ്റ് ടോജോ പാലക്കൽ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.