- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വന്തം തെറ്റിൽ അല്ല ജീവൻ ബലികൊടുക്കേണ്ടി വന്നത്, നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം'; കുടുംബത്തിന് നീതി ലഭിച്ചോ എന്ന് സീമ ജി. നായർ
കണ്ണൂർ: കണ്ണൂർ എഡിഎമായിരുന്ന നവീൻ ബാബു ജീവനൊടുക്കിയിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ, അദ്ദേഹത്തിൻ്റെ കുടുംബത്തിന് നീതി ലഭിച്ചോ എന്ന ചോദ്യവുമായി നടി സീമ ജി. നായർ രംഗത്തെത്തി. ഒരു നല്ല ഉദ്യോഗസ്ഥനായിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, കുടുംബത്തിന് നീതി ലഭിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു.
സീമ ജി നായരുടെ ഫേസ്ബുക്ക് കുറിപ്പ്:
ADM നവീൻ ബാബു ജീവനൊടുക്കിയിട്ട് ഇന്നേക്ക് ഒരു വർഷം ..അദ്ദേഹത്തിനും ,കുടുംബത്തിനും നീതി കിട്ടിയോ ??ചില കേസുകളിൽ 1,2,3..എന്നതുപോലെയാണ് കേസെടുപ്പും,ജയിലിലടക്കലും, റിമാൻഡിൽ വെക്കലും, എല്ലാം ..നല്ലൊരുദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തിന് സ്വന്തം തെറ്റിൽ അല്ല ജീവൻ ബലികൊടുക്കേണ്ടി വന്നത്..നഷ്ടപ്പെട്ടുപോയ ആ ജീവന്, ജീവിതത്തിന്, കുടുംബത്തിന് നീതികിട്ടുമോ ..കാത്തിരുന്നു കാണാം ..
കഴിഞ്ഞ വർഷം ഒക്ടോബർ 14-ന്, സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ അനാവശ്യമായി ഇടപെട്ട് നവീൻ ബാബുവിനെ അധിക്ഷേപിച്ച രീതിയിൽ പ്രസംഗിച്ചിരുന്നു. തൊട്ടടുത്ത ദിവസം രാവിലെയാണ് നവീൻ ബാബുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിറ്റേന്ന് പുലർച്ചെ ചെങ്ങന്നൂരിലേക്ക് പോകാൻ യാത്ര തിരിച്ചിരിക്കേണ്ടിയിരുന്ന അദ്ദേഹത്തിൻ്റെ മരണവാർത്ത കുടുംബത്തെ ഞെട്ടിച്ചു.