കാ​യം​കു​ളം: വള്ളികുന്നത്ത് വീട്ടിൽ വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. വ​ള്ളി​കു​ന്നം എം​ആ​ർ ജം​ഗ്ഷ​നു സ​മീ​പം ആ​ണ് സം​ഭ​വം നടന്നത്. ആ​കാ​ശ് ഭ​വ​ന​ത്തി​ൽ സു​മി​ത്തി​ന്‍റെ ബ​ന്ധു വീ​ട്ടി​ൽ​നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്ന് ശേഖരം ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. നാ​ല് പാ​യ്ക്ക​റ്റു​ക​ളി​ലാ​യി 16 ഗ്രാം ​എം​ഡി​എം​എ ആ​ണ് പോലീസ് ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടി​ൽ ഉണ്ടായിരുന്ന സു​മി​ത്ത് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.