- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: കേരളീയത്തിന്റെ ഭാഗമായി നവംബർ 5ന് രാവിലെ 9.30 മുതൽ വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം വഴുതക്കാട് ടാഗോർ തീയറ്ററിൽ 'ലിംഗപദവിയും വികസനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെമിനാറിൽ അധ്യക്ഷത വഹിക്കും.
സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം കൈക്കൊണ്ടിട്ടുള്ള മാതൃകകൾ ലോകശ്രദ്ധ ആകർഷിച്ചിട്ടുള്ളതാണ്. സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പാക്കുന്നതിനുവേണ്ടി സമൂഹത്തിന്റെ താഴേത്തട്ടുമുതൽ സമഗ്രമായ കാര്യപരിപാടികളും നയങ്ങളും നടപ്പിലാക്കി വരുന്നതിന്റെ ഫലമായി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക വളർച്ച കൈവരിക്കാൻ നമ്മുടെ സംസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഈ മേഖലയിൽ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിനും മേഖലയിലെ വിദഗ്ദ്ധരിൽ നിന്നും കൂടുതൽ ആശയങ്ങൾ സ്വാംശീകരിക്കുന്നതിനുമായാണ് വനിത ശിശുവികസന വകുപ്പ് ലിംഗപദവിയും വികസനവും എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്.
സെമിനാറിൽ മുൻ എംപി. വൃന്ദ കാരാട്ട്, കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡ് മുൻ അംഗം ഡോ. മൃദുൽ ഈപ്പൻ, KREA യൂണിവേഴ്‌സിറ്റി മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. സോന മിത്ര, മുൻ എംപി. അഡ്വ. സി.എസ്. സുജാത, മുൻ പ്രൊഫസർ, TISS & SNDT വനിത യൂണിവേഴ്‌സിറ്റി ഡോ. വിഭൂതി പട്ടേൽ, ജെൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി, ശീതൾ ശ്യാം, കേന്ദ്ര പ്ലാനിങ് കമ്മീഷൻ മുൻ അംഗം ഡോ. സൈദാ ഹമീദ് എന്നിവർ പങ്കെടുക്കും.



